Sunday, November 11, 2007

പത്ര സമ്മേളനം...

എന്തൊക്കെയാണ് വിളിച്ചു പറയുന്നതു , ഇവിടെ പത്ര സമ്മേളനങ്ങള്‍ കൂടുന്നൊ..? ഒരേ വേദിയില്‍ അച്ഛ്നും മകനും എന്തൊക്കെയാണ് പറയുന്നത് . പ്രവറ്ത്തകറ് എന്നത് കൊണ്ടെന്താണു ഉദ്ദേശിക്കുന്നത്..പാവകളെന്നൊ..? ബക്കറ്റുമായി വരുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന കാശു കൊണ്ട് തന്നെ അല്ലേ ഇവരീ ശബ്ടം ഉണ്ടാക്കി എടുത്തത് , അല്ലാതെ പണി എടുത്ത് ഒരു രൂപ സമ്പാദിച്ചല്ലലൊ...
ഇവര്‍ മുന്‍പു പറഞ്ഞതൊക്കെ എഴുതിയതും നിങ്ങളല്ലെ.., നിങ്ങള്‍ക്കെങ്കിലും ഇത്തരം പത്ര സമ്മേളനങ്ങളില്‍ സഹകരിക്കാതിരുന്നുകൂടെ..

പത്രസമ്മേളനം നടത്തി വിളിച്ചു പറയുന്നതൊക്കെ എഴുതാന്‍ ഇവിടെ പത്രക്കാരും, വായിക്കാന്‍ നമ്മളും ഉള്ളിടത്തോളം കാലം ഇവീടെ എന്തും നടക്കും..

Thursday, July 19, 2007

ജനാധിപത്യം

നമ്മള്‍ , മലയാളികള്‍...ഭാരത മഹാരാജ്യത്തെ ഒരു മൂലയീല്‍ വളര്‍ന്നവര്‍...ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ത എന്നു അഹങ്കരിക്കുന്ന അതേ നാട്ടില്‍ വളര്‍്ന്നവര്‍..സ്വന്തം പ്രസിഡന്റിനെയൊ, പ്രധാനമന്ത്രിയെയോ , എന്തിനു , കേവലം മുഖ്യമന്ത്രിയെ പോലും തിരഞെടുക്കാന്‍ അവകാശമില്ലാത്ത ജനാധിപത്യവാദികള്‍...

ഇന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞു ...അതില്‍ നമുക്കെന്തു കാര്യം എന്നു ചിന്തിക്കെണ്ട അവസ്തയാണിപ്പോല്‍...ജനങ്ങളുടെ അംഗീകാരം എന്തിനു ഇതിനൊക്കെ....നമ്മല്‍ കുറച്ചു പേരെ തിരഞ്ഞെടുക്കുന്നു , പിന്നെ അഞ്ചു വര്‍ഷം, നമ്മല്‍ ചൈത തെറ്റു ഓര്‍ത്ത് വിലപിക്കുന്നു... വീണ്ടും അതു തന്നെ ആവര്‍ത്തിക്കുന്നു...നമുക്കു പ്രധാനമന്ത്രിയേയൊ , പ്രസിഡന്റിനെയോ ഒക്കെ തീരുമാനിക്കാന്‍ അവകാശം ഉണ്ടായാല്‍....

കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ ചെയ്ത അഴിമതിയുടെ കണക്കു നിരത്തിയിട്ട് ഇവര്‍ പടിയിറങ്ങുന്നു...അവര്‍ വന്നും വീണ്ടും കണക്കു നിരത്തുന്നു .. ഈ കണക്കുകല്‍ ആവേശത്തൊടെ വായിക്കുന്ന നമ്മല്‍ വിഡ്ഠികള്‍...എല്ലാ ദിവസവും പത്ര സമ്മേളനം നടത്തി , പത്ര താളുകളില്‍ സ്താനം പിടിക്കുന്നതാണു ജന സേവനം എന്നാണിവരുടെ വിസ്വാസം...

അതിന്നൊരു തെരുവു യുദ്ധത്തോളം അധഃപതിച്ചിരിക്കുന്നു...കോഴ വാങ്ങി എന്നാരോപിക്കുക, അതിനൊരു വിജിലന്‍സ് അന്വേക്ഷണം , കൊടുത്തെന്നു പറയുന്നവന്‍ , ഞാന്‍ അവര്‍ക്കല്ല, ഇവര്‍ക്കാണു കൊടുത്തതെന്നു പറയുക, അതുപറഞ്ഞ ഉടന്‍ , വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള് കേസു പറഞ്ഞ് അറസ്റ്റ് ചെയുക...എന്താണു സാദാരണക്കാരായ ജനങ്ങള്‍ മനസ്സിലാക്കേണ്ടതു !!!!

വലിയ പ്രാദാന്യത്തൊടെ പത്രങ്ങളില്‍ തലക്കെട്ടോടെ , അന്വേക്ഷണം, പിന്നെ അറസ്റ്റ്, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റ വിമുക്തനാക്കുക... അപ്പൊ , ഇതൊക്കെ കണ്ട് ജീവിക്കുന്ന നമ്മളാണൊ കുറ്റം ചെയ്തതു ? ഇവിടെ എന്താണു നീതി ......ആര്‍ക്കാണു നീതി ....

Monday, July 16, 2007

കുറുമാനു സ്നേഹപൂര്‍വ്വം

ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല, പല ബ്ലോഗുകളും വായിച്ചു, എല്ലാം ഒന്നിനൊന്നു മെച്ചം, പക്ഷേ ഒരിക്കലും ബ്ലോഗില്‍ എഴുതാന്‍ വേണ്ടി ഞാന്‍ വളര്‍ന്നെന്നു തോന്നിയില്ല.എന്നും ജീവിതത്തില്‍ നല്ലതു നടക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നിട്ടുണ്ടു...ബ്ലോഗില്‍ എത്താനും വളരെ താമസിച്ചു...ഇവിടുത്തെ ബോറന്‍ ജീവിതത്തില്‍ ഒരല്പം ആശ്വാസം കിട്ടിയതു അരവിന്ദന്റെ ബ്ലോഗു വായിക്കുമ്പോല്‍ ആയിരുന്നു. വളരെ താമസിച്ചു ബ്ലോഗില്‍ എത്തി ചേര്‍ന്നതു കൊണ്ട് വായിച്ചാല്‍ തീരാത്തത്ര വക എനിക്കു ബ്ലൊഗില്‍ കിട്ടി..അങ്ങനെയാണു കുറുമാന്റെ ബ്ലോഗില്‍ എതിയതു..പലതും വായിച്ചു പക്ഷേ , 14 ഭാഗം ഉള്ള യൂറോപ്യന്‍ അനുഭവങ്ങല്‍ വായിക്കാന്‍ ഞ്ഞാന്‍ മെനക്കെട്ടില്ല...ഇത്രയും നീളത്തില്‍ വായിക്കണൊ? പുസ്തകരുപത്തില്‍ വരാന്‍ പോകുന്ന ബ്ലോഗ് , വായിച്ചിരിക്കേണ്ടതാണെന്നു സുഹ്രുത്ത് പറഞ്ഞപ്പൊള്‍ , എന്നാ ഒന്നു തുടങ്ങാം എന്നു കരുതി. ആദ്യ ഭാഗം വായിച്ചു, കുറുമാന്റെ ജീവിതത്തിലെ ഏറ്റവും തമാശ നിറഞ്ഞ ദിനങ്ങള്‍ ആണെഴുതാന്‍ പോന്നതെന്ന് കരുതി വായിച്ച് തുടങ്ങിയ എനിക്കിതു അവസാനിപ്പിക്കതെ മറ്റൊന്നിനും മനസ്സു വന്നില്ല.... വളരെ നാള്‍ സൂക്ഷിച്ച മോഹങ്ങള്‍ ഒരു ദിവസം , ഒരുമിച്ചു തകര്‍ന്നു പോയതു, ഒരു തമാശ പറയുന്ന പോലെ കുറുമാന്‍ പറഞ്ഞു തീര്‍ത്തു... കുറുമാനെ ഇതെഴുതിയതിനു നിങ്ങള്‍ക്കു ഒരായിരം നന്ദി... ജീവന്‍ കളഞ്ഞു ഐസ്സ് വെള്ളത്തില്‍ നീന്തുമ്പോള്‍ , യുറോപ്പില്‍ ജീവിക്കാന്‍ വേണ്ടി ജയിലില്‍ പോലും സുഗം കണ്ഡെത്തിയപ്പോള്‍, ഇതിലെല്ലാം ഉപരി ,സ്നേഹിച്ചവള്‍ക്കുവേണ്ടി , ഒരു നിമിഷം കൊണ്ട് ഇതെല്ലാം മറക്കാന്‍ കഴിഞ്ഞ ആ 24 വയസ്സു കാരന്‍ ....എന്തെങ്കിലും എന്നെങ്കിലും എനിക്കു ബ്ലോഗിലെഴുതാന്‍ കഴിഞ്ഞാല്‍, അതു തീര്‍ച്ചയായും കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചതു കൊണ്ട് മാത്രം ആയിരിക്കും.....എന്തെഴുതുന്നതിനും മുന്‍പു കുറുമാനു രണ്ട് വരി എഴുതിയിട്ടാവാം എന്നു കരുതി...

Friday, July 13, 2007

തലക്കെട്ടൊക്കെ വേണൊ

ജോലി കഴിഞ്ഞു വന്നാല്‍ ബ്ലോഗന്‍ മാരുടെ ലീലാ വിലാസങ്ങല്‍ വായിച്ചിരികുക...അതാണു സ്തിരം പണി.. ഇപ്പൊ പിള്ളേര്‍ ഒന്നും അങ്ങനെ എഴുതുന്നില്ല...അരവിന്ദനു കുഞ്ഞു ജനിച്ച ശെഷം അവന്‍ ഞങ്ങളെ ഒക്കെ മറന്നു ... ഇങ്ങനെ പോയാല്‍ , ഭൂലോക ബ്ലോഗന്‍ മാര്‍ക്ക് ഒരു മുന്നറിയിപ്പു തരാതെ വയ്യ...ഞാനും കയറി ബ്ലോഗില്‍ കൈ വൈക്കുമെ... അതു വേണൊ??? പിന്നെ ബ്ലോഗ് സ്പോട്ട് നശിപ്പിചെന്നു പരാതി പറയരുതു ...

Wednesday, June 20, 2007

നടാടെ

അരവിന്ദന്റെ ബ്ലോഗ് വായിച്ചു തുടങ്ങിയതാ….ഞാനും ഒന്നു നോടെക്കട്ടെ വല്ലൊം പറ്റുമൊന്നു...ഇപ്പൊ അരവിന്ദന്‍ എഴുത്തു കുറച്ചു , അരവിന്ദാ എഴുതീല്ലെ ഞാന്‍ എഴുതും ....അതു വേണോ?