Monday, July 16, 2007

കുറുമാനു സ്നേഹപൂര്‍വ്വം

ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല, പല ബ്ലോഗുകളും വായിച്ചു, എല്ലാം ഒന്നിനൊന്നു മെച്ചം, പക്ഷേ ഒരിക്കലും ബ്ലോഗില്‍ എഴുതാന്‍ വേണ്ടി ഞാന്‍ വളര്‍ന്നെന്നു തോന്നിയില്ല.എന്നും ജീവിതത്തില്‍ നല്ലതു നടക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നിട്ടുണ്ടു...ബ്ലോഗില്‍ എത്താനും വളരെ താമസിച്ചു...ഇവിടുത്തെ ബോറന്‍ ജീവിതത്തില്‍ ഒരല്പം ആശ്വാസം കിട്ടിയതു അരവിന്ദന്റെ ബ്ലോഗു വായിക്കുമ്പോല്‍ ആയിരുന്നു. വളരെ താമസിച്ചു ബ്ലോഗില്‍ എത്തി ചേര്‍ന്നതു കൊണ്ട് വായിച്ചാല്‍ തീരാത്തത്ര വക എനിക്കു ബ്ലൊഗില്‍ കിട്ടി..അങ്ങനെയാണു കുറുമാന്റെ ബ്ലോഗില്‍ എതിയതു..പലതും വായിച്ചു പക്ഷേ , 14 ഭാഗം ഉള്ള യൂറോപ്യന്‍ അനുഭവങ്ങല്‍ വായിക്കാന്‍ ഞ്ഞാന്‍ മെനക്കെട്ടില്ല...ഇത്രയും നീളത്തില്‍ വായിക്കണൊ? പുസ്തകരുപത്തില്‍ വരാന്‍ പോകുന്ന ബ്ലോഗ് , വായിച്ചിരിക്കേണ്ടതാണെന്നു സുഹ്രുത്ത് പറഞ്ഞപ്പൊള്‍ , എന്നാ ഒന്നു തുടങ്ങാം എന്നു കരുതി. ആദ്യ ഭാഗം വായിച്ചു, കുറുമാന്റെ ജീവിതത്തിലെ ഏറ്റവും തമാശ നിറഞ്ഞ ദിനങ്ങള്‍ ആണെഴുതാന്‍ പോന്നതെന്ന് കരുതി വായിച്ച് തുടങ്ങിയ എനിക്കിതു അവസാനിപ്പിക്കതെ മറ്റൊന്നിനും മനസ്സു വന്നില്ല.... വളരെ നാള്‍ സൂക്ഷിച്ച മോഹങ്ങള്‍ ഒരു ദിവസം , ഒരുമിച്ചു തകര്‍ന്നു പോയതു, ഒരു തമാശ പറയുന്ന പോലെ കുറുമാന്‍ പറഞ്ഞു തീര്‍ത്തു... കുറുമാനെ ഇതെഴുതിയതിനു നിങ്ങള്‍ക്കു ഒരായിരം നന്ദി... ജീവന്‍ കളഞ്ഞു ഐസ്സ് വെള്ളത്തില്‍ നീന്തുമ്പോള്‍ , യുറോപ്പില്‍ ജീവിക്കാന്‍ വേണ്ടി ജയിലില്‍ പോലും സുഗം കണ്ഡെത്തിയപ്പോള്‍, ഇതിലെല്ലാം ഉപരി ,സ്നേഹിച്ചവള്‍ക്കുവേണ്ടി , ഒരു നിമിഷം കൊണ്ട് ഇതെല്ലാം മറക്കാന്‍ കഴിഞ്ഞ ആ 24 വയസ്സു കാരന്‍ ....എന്തെങ്കിലും എന്നെങ്കിലും എനിക്കു ബ്ലോഗിലെഴുതാന്‍ കഴിഞ്ഞാല്‍, അതു തീര്‍ച്ചയായും കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചതു കൊണ്ട് മാത്രം ആയിരിക്കും.....എന്തെഴുതുന്നതിനും മുന്‍പു കുറുമാനു രണ്ട് വരി എഴുതിയിട്ടാവാം എന്നു കരുതി...