Thursday, July 19, 2007

ജനാധിപത്യം

നമ്മള്‍ , മലയാളികള്‍...ഭാരത മഹാരാജ്യത്തെ ഒരു മൂലയീല്‍ വളര്‍ന്നവര്‍...ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ത എന്നു അഹങ്കരിക്കുന്ന അതേ നാട്ടില്‍ വളര്‍്ന്നവര്‍..സ്വന്തം പ്രസിഡന്റിനെയൊ, പ്രധാനമന്ത്രിയെയോ , എന്തിനു , കേവലം മുഖ്യമന്ത്രിയെ പോലും തിരഞെടുക്കാന്‍ അവകാശമില്ലാത്ത ജനാധിപത്യവാദികള്‍...

ഇന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞു ...അതില്‍ നമുക്കെന്തു കാര്യം എന്നു ചിന്തിക്കെണ്ട അവസ്തയാണിപ്പോല്‍...ജനങ്ങളുടെ അംഗീകാരം എന്തിനു ഇതിനൊക്കെ....നമ്മല്‍ കുറച്ചു പേരെ തിരഞ്ഞെടുക്കുന്നു , പിന്നെ അഞ്ചു വര്‍ഷം, നമ്മല്‍ ചൈത തെറ്റു ഓര്‍ത്ത് വിലപിക്കുന്നു... വീണ്ടും അതു തന്നെ ആവര്‍ത്തിക്കുന്നു...നമുക്കു പ്രധാനമന്ത്രിയേയൊ , പ്രസിഡന്റിനെയോ ഒക്കെ തീരുമാനിക്കാന്‍ അവകാശം ഉണ്ടായാല്‍....

കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ ചെയ്ത അഴിമതിയുടെ കണക്കു നിരത്തിയിട്ട് ഇവര്‍ പടിയിറങ്ങുന്നു...അവര്‍ വന്നും വീണ്ടും കണക്കു നിരത്തുന്നു .. ഈ കണക്കുകല്‍ ആവേശത്തൊടെ വായിക്കുന്ന നമ്മല്‍ വിഡ്ഠികള്‍...എല്ലാ ദിവസവും പത്ര സമ്മേളനം നടത്തി , പത്ര താളുകളില്‍ സ്താനം പിടിക്കുന്നതാണു ജന സേവനം എന്നാണിവരുടെ വിസ്വാസം...

അതിന്നൊരു തെരുവു യുദ്ധത്തോളം അധഃപതിച്ചിരിക്കുന്നു...കോഴ വാങ്ങി എന്നാരോപിക്കുക, അതിനൊരു വിജിലന്‍സ് അന്വേക്ഷണം , കൊടുത്തെന്നു പറയുന്നവന്‍ , ഞാന്‍ അവര്‍ക്കല്ല, ഇവര്‍ക്കാണു കൊടുത്തതെന്നു പറയുക, അതുപറഞ്ഞ ഉടന്‍ , വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള് കേസു പറഞ്ഞ് അറസ്റ്റ് ചെയുക...എന്താണു സാദാരണക്കാരായ ജനങ്ങള്‍ മനസ്സിലാക്കേണ്ടതു !!!!

വലിയ പ്രാദാന്യത്തൊടെ പത്രങ്ങളില്‍ തലക്കെട്ടോടെ , അന്വേക്ഷണം, പിന്നെ അറസ്റ്റ്, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റ വിമുക്തനാക്കുക... അപ്പൊ , ഇതൊക്കെ കണ്ട് ജീവിക്കുന്ന നമ്മളാണൊ കുറ്റം ചെയ്തതു ? ഇവിടെ എന്താണു നീതി ......ആര്‍ക്കാണു നീതി ....

5 comments:

പാച്ചേരി : : Pacheri said...

ഒരു വീണ്ടു വിചാരം....

സു | Su said...

ഇവിടെ നീതിയും നിയമവും ഒന്നുമില്ല.

(പോസ്റ്റിലെ അക്ഷരത്തെറ്റൊക്കെ പോയാല്‍ കുറച്ചുകൂടെ നന്നാവുമായിരുന്നു. “ഞാന്‍ താന്നെ സായി” എന്നുവേണോ? ഞാന്‍ തന്നെ എന്നുപോരേ? പറഞ്ഞു എന്നേയുള്ളൂ. മാറ്റുന്നതും മാറ്റാത്തതും അവനവന്റെ ഇഷ്ടം.)

:) സ്വാഗതം.

പാച്ചേരി : : Pacheri said...

ശരിയാണു .. എല്ലാ അക്ഷരങ്ങളും കിട്ടുന്നില്ല... കിട്ടുന്നതു കൊണ്ട് എഴുതുന്നു അത്രെ ഉള്ളു

ബാജി ഓടംവേലി said...

എഴുതി തെളിയുക
ആശംസകള്‍
ബാജി

മുക്കുവന്‍ said...

നിയമവും ശിക്ഷയും പാവപ്പെട്ടവനു മാത്രം, അവനു നീതി ഒന്നില്ലതാനും...ല്‍.ഡി.ഫ് നേരെ ചൊവ്വേ പറഞ്ഞില്ലേ, പാര്‍ട്ടി ഇസ് എബൊവ് ലൊ!