Monday, September 21, 2009

ഉറക്കം


ഇന്ന് സെപ്തംബറ് 20 , ശാന്തമായ ഉറക്കം എന്റ്റെ അമ്മാവനെ അനുഗ്രഹിച്ച ദിനം, ഇനി ഒരിക്കലും എനിക്ക് കാണാന് കഴിയാത്ത , കേക്കാന് കഴിയാത്ത , അറിയാന് കഴിയാത്ത അവസ്തയിലേക്ക് അമ്മാവന് യാത്രയായി..എന്നും ഏതിനും മാമന്റ്റെ സാനിദ്യം ഉണ്ടായിരുന്നു, എന്നും ആദ്യം എത്തിയിരുന്നതും മാമന് തന്നെ..ഇനി അതുണ്ടാവില്ല. ഈ മുപ്പതു വറ്ഷത്തെ ജീവിതത്തില് മാമന് അച്ഛ്ന് തുല്ലിയ സ്താനത്ത് തന്നെ ആയിരുന്നു ഞങ്ങള്ക്ക് മാമന്..

ഇനി ഒന്നിനും മാമന് ഉണ്ടാവില്ല ..ഒന്നിനും.. ഒന്നിനും.. ഇനി ഒരിക്കല് കൂടി കാണാന് കഴിയുമെന്ന പ്രതീക്ഷ അവസാനിച്ചു..അപ്രതീക്ഷിതമായി ആ വാറ്ത്ത ഈ ഞായറാഴ്ച പ്രഭാതത്തില് അനിയത്തി വിളിച്ചറിയിച്ചു, അവള് കരയുന്നുണ്ടായിരുന്നു.. അവള്ക്കു പിന്നില് ഒരു കൂട്ട കരച്ചില് കേല്ക്കുന്നുണ്ടായിരുന്നു.. എനിക്കും അടക്കി നിറ്ത്താന് കഴിഞ്ഞില്ല ..എന്നെ ആശ്വസിപ്പിക്കാന് ഗ്രീഷ്മ ശ്രമിക്കുന്നുണ്ടായിരുന്നു.. കഴിയുമായിരുന്നില്ല അവള്ക്ക്..

മാമന് ഇതു പ്രതീക്ഷിച്ചിരുന്നുവോ ? ബൈപ്പാസ് സറ്ജറിക്കു പോകും മുന്പു സംസാരിച്ചപ്പൊ എനിക്കങ്ങനെ തോന്നിയോ !!. സറ്ജറിക്കു ശേക്ഷം തിരിച്ചെത്തിയപ്പൊ എല്ലാപേറ്ക്കും എന്തു സന്തോക്ഷം ആയിരുന്നു.. ഞാനിതാ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചെത്തിയിരിക്കുന്നു എന്ന് എല്ലാപേരയും അറിയിച്ച് , എല്ലാപേരുടെയും സന്തോക്ഷം കണ്ടറിഞ്ഞിട്ട് , ആറ്ക്കും ഒരു പ്രതീക്ഷയ്കും സമയം നൽകാതെ മാമന് പോയി..ഇനി ഓറ്മകള് മാത്രം .. ആറ്ക്കും ഇനി മാമന് എന്തു പറയും എന്ന പരിഭവം വേണ്ടല്ലോ...


അമ്മാവന്റ്റെ ഓറ്മ്മക്കായി...